Shaa David's Academy
ഞങ്ങളുടെ ലക്ഷ്യം

ഇംഗ്ലീഷ് സംസാരിക്കാം
ആത്മവിശ്വാസത്തോടെ

ഭാഷ ഒരു തടസ്സമാകരുത്, അതൊരു പാലമായിരിക്കണം. വ്യാകരണത്തെക്കുറിച്ചുള്ള ഭയമില്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ ഓരോ മലയാളിയേയും സഹായിക്കുക എന്നതാണ് ഷാ ഡേവിഡിന്റെ ലക്ഷ്യം.

99%Success Rate
10k+Students Taught
Shaa David About
The Shaa David Philosophy

"നിങ്ങളുടെ ഭാഷ, നിങ്ങളുടെ ആത്മവിശ്വാസം"

Icon
ഞങ്ങളുടെ കാഴ്ചപ്പാട്

ഇനി ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങാം

ഷാ ഡേവിഡ്സ് ഇംഗ്ലീഷ് കംപാനിയൻ ഭാഷാദ്ധ്യപകനായ ഷാജി എം ഡേവിഡ് രൂപകല്പന ചെയ്ത അതുല്യമായ ഇംഗ്ലീഷ് പാഠ്യപദ്ധതിയാണ്. ഇംഗ്ലീഷിലെയും മലയാളത്തിലെയും നിരവധി ഗ്രന്ഥങ്ങൾ പരിശോധിച്ച് രണ്ട് ഭാഷയുടെയും സവിശേഷതകൾ മനസിലാക്കി തയ്യാറാക്കിയതാണ് ഈ പാഠ്യപദ്ധതി. മലയാളം മാതൃഭാഷ ആയി സംസാരിക്കുന്നവർക്ക് അവരുടെ മാതൃഭാഷയായ മലയാളത്തിലൂടെ ഇംഗ്ലീഷ് ഭാഷയുടെ ഘടനയെ മനസിലാക്കി ഇംഗ്ലീഷ് ഭാഷയിൽ പ്രാവിണ്യം നേടാൻ ഇത് സഹായിക്കുന്നു.

?എന്ത്കൊണ്ട് ഇംഗ്ലീഷ് കംപാനിയൻ

ചുരുങ്ങിയ ദിവസങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന പല ഭാഷാ പഠന പദ്ധതികളും നമുക്ക് ചുറ്റിനുമുണ്ട്. എന്നാൽ അവയിൽ മിക്കവാറും എല്ലാം തന്നെ സൂക്ഷ്മമായി നോക്കുമ്പോൾ പരിമിതമായ ചില സാഹചര്യങ്ങളിൽ പ്രയോഗിക്കേണ്ട വാക്കുകളും വാക്യങ്ങളും പഠിപ്പിച്ച് ഭാഷ പഠിച്ചു എന്ന തോന്നലുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്.

"ഫലപ്രദമായ ഭാഷാ പഠനം ഉത്പാദനക്ഷമമായിരിക്കണം — അതായത് എല്ലാ സന്ദർഭങ്ങളിലും പ്രയോഗിക്കേണ്ട വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുവാൻ കഴിയുന്ന നിയമങ്ങൾ, ഭാഷ പഠിക്കുന്ന ഒരാൾ ആർജ്ജിക്കേണ്ടതുണ്ട്."

ശാസ്ത്രീയ രീതി
വാക്യ നിർമ്മാണം
പ്രായോഗിക പരിശീലനം
സ്ഥാപകനെ പരിചയപ്പെടാം

ഷാജി എം ഡേവിഡ്

ഷാജി എം ഡേവിഡ് ഇടുക്കി ജില്ലയിലുള്ള മലയോര ഗ്രാമമായ ചേറ്റുകുഴി എന്ന സ്ഥലത്ത് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഔപചാരിക വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞില്ല. അങ്ങനെയുണ്ടാകുമ്പോൾ ഇംഗ്ലീഷ് അധ്യാപകനായ പി ജെ തോമസുാറിന്റെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കൂട്ടാൻ ഇടയായി.

ഇംഗ്ലീഷിനോട് അത് വരെ ഉണ്ടായിരുന്ന പേടി മാറുകയും അന്ന് മുതൽ ഇംഗ്ലീഷ് ഭാഷ ഇഷ്ടപ്പെടുകയും കൂടുതൽ പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇംഗ്ലീഷ് പഠിച്ചു തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ആരംഭിക്കുന്നു.

സ്വന്തമായി ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയപ്പോൾ ലഭിച്ച ഉൾകാഴ്ചകളും വിവിധ നിലയിൽ ഉള്ളവരെ ഭാഷ പഠിപ്പിച്ച അനുഭവസമ്പത്തും കൂടാതെ ഇംഗ്ലീഷിലെയും മലയാളത്തിലെയും നിരവധി വ്യാകരണ ഗ്രന്ഥങ്ങൾ പരിശോധിച്ചും മലയാളത്തിലൂടെ ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുന്ന ഒരു പാഠ്യ പദ്ധതി തയ്യാറാക്കുകയും ഷാ ഡേവിഡ്സ് ഇംഗ്ലീഷ് കംപാനിയൻ എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇപ്പോൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ഷാ ഡേവിഡ്സ് ഇംഗ്ലീഷ് കംപാനിയൻ എന്ന പദ്ധതിയുടെ പ്രചരണവും ഭാഷ വൈദഗ്ധ്യ വികസന സെമിനാറുകളും നടത്തി വരുന്നു.

നേരിട്ട് ബന്ധപ്പെടാം

കോണ്ടാക്ട്: 7907075923

Shaji M. David

Founder & Author

"ഭാഷാ പഠനം ഒരു ആനന്ദമാകട്ടെ"

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം

ഒരു പുസ്തകം &
അനവധി പ്രയോജനങ്ങൾ

ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകും, പക്ഷേ സംസാരിക്കാൻ ബുദ്ധിമുട്ടാണോ? Sha David's English Companion നിങ്ങളുടെ ആത്മവിശ്വാസം കൂട്ടിയും, grammar ഭയം ഇല്ലാതെ sentence formation പഠിപ്പിക്കുന്ന perfect guide ആണിത്.

Students collaborating
Expert Trainer
Interactive Learning

Easy tips, known words, and real speaking practice – ഇതൊക്കെയാണ് ഈ പുസ്തകത്തിന്റെ highlight.

സങ്കീർണ്ണമായ വ്യാകരണ നിയമങ്ങളില്ലാതെ, നിങ്ങൾക്കറിയാവുന്ന സാധാരണ വാക്കുകൾ കൊണ്ടുതന്നെ വളരെ വേഗത്തിൽ തെറ്റുകൂടാതെ ഇംഗ്ലീഷ് സംസാരിക്കാൻ ഈ പുസ്തകം നിങ്ങളെ പ്രാപ്തരാക്കും. കേവലം വായിച്ചു പോകാനല്ല, മറിച്ച് നിത്യജീവിതത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രായോഗിക പരിശീലനമാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്.

വിദ്യാർത്ഥികൾ പറയുന്നത്

1000-ൽ പരം ആളുകൾ ഞങ്ങളെ വിശ്വസിക്കുന്നു

ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ നൂറുകണക്കിന് വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഷാ ഡേവിഡ് തിരഞ്ഞെടുക്കുന്നു.

Happy Student

ഷാ ഡേവിഡിന്റെ ഇംഗ്ലീഷ് കംപാനിയൻ—ഭയം നീക്കി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സഹായിക്കുന്നു.

"Shaa David's companion completely transformed my confidence. The Malayalam explanations made complex English grammar so easy to grasp!"

Arjun Menon

Arjun Menon

Software Engineer

"The best English learning resource for Malayalis. I finally stopped translating in my head before speaking."

Meera Krishnan

Meera Krishnan

Student

"Shaa David's companion completely transformed my confidence. The Malayalam explanations made complex English grammar so easy to grasp!"

Arjun Menon

Arjun Menon

Software Engineer

"The best English learning resource for Malayalis. I finally stopped translating in my head before speaking."

Meera Krishnan

Meera Krishnan

Student